സ്കൂൾ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയും:എസ്എഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 02:39 PM | 0 min read


തിരുവനന്തപുരം> വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയും. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്‌ഡഡ്- അൺ എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളിൽ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്കൂൾ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനു മുൻപ്തന്നെ സ്കൂളുകൾ ഫീസ് ഈടാക്കുന്ന പ്രവണതയും ഉയർന്നുവരുന്നുണ്ട്.

കോവിഡിന്റെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ സാമ്പത്തികമായി വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പരിമിതിയും പ്രയാസവും നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിക്കും മുൻമ്പ് വിവിധയിനം ഫീസുകൾ ഈടാക്കുന്ന രീതിയോട് യോജിക്കാനാവില്ല.

സ്കൂൾ അധികൃതർ ബലമായി ഫീസ് ഈടാക്കുകയാണെങ്കിൽ ആ നടപടി എന്ത് വിലകൊടുത്തും ശക്തമായി നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home