സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 01:41 AM | 0 min read


കണ്ണപുരം (കണ്ണൂർ)
സിപിഐ എം  പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ്  ശ്രമം. സിപിഐ എം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി പൂക്കോട്ടി ആദർശി (20)നെയാണ് ആർഎസ്‌എസ്സുകാർ ആക്രമിച്ചത്.

കണ്ണപുരം പറമ്പത്തുവച്ചാണ് അക്രമം. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെ വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ്സുകാരായ മൊട്ടമ്മലിലെ സി വി സുമേഷ്, പറമ്പത്തെ ആശാരി സന്തോഷ്, പൂക്കോട്ടി രതീശൻ എന്നിവരാണ് അക്രമത്തിന്‌ പിന്നിലെന്ന്‌ കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 

ആർഎസ്‌എസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ  പ്രദേശത്ത് ഉച്ചയോട് എത്തിയിരുന്നു. വൈകിട്ട് മുതൽ പറമ്പത്ത് ക്ഷേത്രഭണ്ഡാരത്തിന് സമീപം അക്രമിസംഘം  ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home