സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകർന്ന സമുന്നത നേതാവ്‌: കോടിയേരി ബാലകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 01:12 AM | 0 min read


തിരുവനന്തപുരം
കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ എംപിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയും അടിയന്തരാവസ്ഥക്കെതിരെ ഉറച്ചുനിന്നു പോരാടിയ നേതാവുമായിരുന്നു അദ്ദേഹം. വ്യക്തിപരമായ അടുപ്പം എന്നും കാത്തു സൂക്ഷിച്ചു.  കേന്ദ്രമന്ത്രി , എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകൂടിയായിരുന്നു വീരേന്ദ്രകുമാറെന്നും കോടിയേരി ബാലകൃഷ്‌ണൻ സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home