ആഭ്യന്തര വിമാനസർവീസ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ

കൊച്ചി > ലോക്‌ഡൗൺ മാർഗനിർദേശങ്ങൾ മറികടന്ന് ആഭ്യന്തര വിമാനസർവീസ് നടത്താനാവില്ലന്ന് കേന്ദ്ര സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കേരളത്തിൽ എത്തിക്കുന്നതിന് വിമാന സർവീസും പ്രത്യേക ട്രെയിനും അനുവദിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാടയിച്ചത്.
പ്രത്യേക ട്രെയിൻ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. പ്രത്യേക ട്രെയിനായ രാജധാനിയിൽ ഉയർന്ന നിരക്കാണന്നും സാധാരണക്കാർക്ക് താങ്ങാനാവില്ലന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ആഭ്യന്തര സർവീസ് നടത്താനാവില്ലന്ന കേന്ദ്ര നിലപാട് ശരിയല്ലന്നും ഡൽഹിയിൽ നിന്ന് ചെന്നൈക്കും അഹമ്മബാദിനും ഹൈദരാബാദിനും സർവ്വീസുകൾ ഉണ്ടന്നും ഹർജിക്കാരൻ വ്യക്തമാക്കി.
ആഭ്യന്തര സർവ്വീസ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള വിഷയം മാത്രമാണന്നും കേന്ദ്രം ലോക്‌ഡൗൺ വ്യവസ്ഥകളിൽ ഇളവ് ചെയ്താൽ മാത്രമേ സർവീസ് ആരംഭിക്കു എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേസ് കോടതി 19 ലേക്ക് മാറ്റി.









0 comments