കോവിഡ്‌കാല ക്ഷേമം തിമിരി ബാങ്കിൽ കമ്യൂണിറ്റി കെയർ സെന്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 10:58 PM | 0 min read

ചെറുവത്തൂർ
കോവിഡ്‌ കാലത്ത്‌ ബുദ്ധിമുട്ടിലായ സാധാരണക്കാർക്കും തൊഴിലാളികൾക്കും ഇടപാടുകാർക്കും ആശ്വാസമേകുന്ന സേവന പദ്ധതികളുമായി തിമിരി സർവീസ്‌ സഹകരണബാങ്ക്‌. ഇതിനായി തുടങ്ങിയ ‘കമ്യൂണിറ്റി കെയർ സെന്ററി’ലൂടെയാണ്‌ പ്രവർത്തനം.  മുഴുവൻ സേവനങ്ങളും വീട്ടിലെത്തിച്ചുനൽകുന്ന ‘കെയർഹോം’ പദ്ധതി ആരംഭിച്ച  ബാങ്ക്‌   വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും  ടെലിമെഡിസിൻ സംവിധാനവുമൊരുക്കി. 
സർവീസ്‌ പെൻഷനും വീട്ടിലെത്തിച്ചുനൽകി. ദുരിതത്തിലായ  വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക്‌  പലിശരഹിത ലഘുവായ്‌പാ പദ്ധതിയുമുണ്ട്‌. സ്‌മാർട്‌ ഫോൺ ഉപയോഗിച്ച്‌ എല്ലാ ബാങ്കുകളിലെയും എടിഎം പണം ക്യുആർ കോഡുപയോഗിച്ച് സ്‌കാൻ ചെയ്‌ത്‌ ‌ ഒരുലക്ഷംരൂപവരെ വീട്ടിലെത്തിച്ചുനൽകുന്നു‌. 
വിത്തും കൈക്കോട്ടും സമ്പൂർണ കാർഷിക സ്വയം പര്യാപ്‌ത ഗ്രാമം പദ്ധതിയും തുടങ്ങി. ചെറുകിട കച്ചവടക്കാർക്ക്‌ 50,000 രൂവരെ പരസ്‌പര ജാമ്യത്തിൽ അനുവദിക്കുന്ന വ്യാപാരി സുരക്ഷാ പദ്ധതിയുമുണ്ട്‌. ദിവസേന 155 രൂപ തോതിൽ തിരിച്ചടയ്‌ക്കുന്ന സംവിധാനമാണിത്‌‌. ബാങ്ക്‌ പ്രവർത്തന പരിധിയിലെ 1800 കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറി കിറ്റും നൽകി.
 


deshabhimani section

Related News

View More
0 comments
Sort by

Home