എൽഡിഎഫ്‌ ഗൃഹസന്ദർശനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 10:39 PM | 0 min read

കണ്ണൂർ
സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്‌ എൽഡിഎഫ്‌ ഗൃഹസന്ദർശനം തുടങ്ങി.‌   കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാണ്‌  സന്ദർശനം.   വിവിധ പ്രദേശങ്ങളിൽ മുതിർന്ന നേതാക്കളടക്കം ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു. 
സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളാണ്‌ പ്രവർത്തകർ ജനങ്ങളുമായി സംവദിക്കുന്നത്‌. നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ജനങ്ങൾ പങ്കുവയ്‌ക്കുന്നു. കോവിഡ്‌ പ്രതിരോധത്തിനായി സർക്കാർ നടപ്പാക്കുന്ന കാര്യങ്ങളും നിയന്ത്രണങ്ങളും ജനങ്ങൾ അംഗീകരിക്കുന്ന കാഴ്‌ചയാണെങ്ങും.  ഇക്കാര്യത്തിൽ മനസുതുറന്നുതന്നെ ജനങ്ങൾ സർക്കാരിന്‌ അഭിവാദ്യമർപ്പിക്കുന്നു. ജനപ്രതിനിധികളും ഗൃഹസന്ദർശനത്തിൽ പങ്കാളികളാകുന്നുണ്ട്‌. 
തിങ്കളാഴ്‌ചയാണ്‌ ഗൃഹസന്ദർശനം ആരംഭിച്ചത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പെരളേശേരിയിൽ ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home