നായനാർ സ്‌മരണയിൽ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2020, 11:16 PM | 0 min read

പാലക്കാട്‌
കേരളത്തിന്റെ എക്കാലത്തെയും ജനപ്രിയനേതാവും മുൻമുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ ഇ കെ നായനാരുടെ അനുസ്‌മരണദിനം പാർടി നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. കോവിഡ്‌ –-19 നെത്തുടർന്ന്‌ ലോക്ക്‌ ഡൗൺ തുടരുന്നതിനാൽ മാനദണ്ഡം പാലിച്ചാണ്‌ സിപിഐ എം നേതൃത്തിൽ പാർടി ഓഫീസുകളിൽ പതാക ഉയർത്തി അനുസ്‌മരണപ്രഭാഷണം നടത്തിയത്‌. 
ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും അനുസ്‌മരണച്ചടങ്ങ്‌ നടന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തി. പാലക്കാട്‌ ദേശാഭിമാനിയിൽ എഡിറ്റോറിയൽ ബ്രാഞ്ച്‌ സെക്രട്ടറി  വേണു കെ ആലത്തൂർ പതാക ഉയർത്തി. ന്യൂസ്‌ എഡിറ്റർ എം സുരേന്ദ്രൻ അനുസ്‌മരണപ്രഭാഷണം നടത്തി. മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ സെക്രട്ടറി സി സതീഷ്‌ചന്ദ്രൻ സ്വാഗതവും പി ഉണ്ണിക്കൃഷ്‌ണൻ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home