ഗള്‍ഫിലേക്ക് 
20 കോടിയുടെ 
കയറ്റുമതി; മില്‍മ അമേരിക്കയിലേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2023, 01:38 AM | 0 min read

തിരുവനന്തപുരം

ഗൾഫ് വിപണിക്കു പുറമെ അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ച് മിൽമ. ​തിരുവനന്തപുരം മേഖലാ യൂണിയനിലെ പത്തനംതിട്ട യൂണിറ്റിൽനിന്നാണ് അമേരിക്കയിലേക്കുള്ള ആദ്യ കയറ്റുമതി. നെയ്യ് മാത്രമാണ് തുടക്കത്തിൽ അയക്കുന്നത്. 12 കോടി രൂപയുടെ വിപണിയാണ് നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നതെന്ന് മിൽമ ചെയർമാൻ എം എസ് മണി പറഞ്ഞു. നിലവിൽ മലബാർ മേഖലയിൽനിന്ന് നെയ്യ്, പാൽപ്പൊടി, പായസക്കിറ്റ് എന്നീ ഉൽപ്പന്നങ്ങൾ ​ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഏകദേശം 20 കോടി രൂപയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നു.


സിം​ഗപ്പുർ, മലേഷ്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിലേക്കുകൂടി വിപണി വ്യാപിപ്പിക്കും. ​​എറണാകുളം മേഖലാ യൂണിയനും വൈകാതെ വിദേശ വിപണിയിലേക്ക് എത്തും. വിവിധ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനൊപ്പം മറ്റു സംസ്ഥാനങ്ങളിലെ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഉൽപ്പന്നം ഉപയോ​ഗിക്കാനുള്ള കാലാവധി ആറുമാസംമുതൽ ഒരുവർഷംവരെ വേണമെന്നാണ് വിദേശ വിപണി ആവശ്യപ്പെടുന്നത്. നെയ്യ് ഒഴികെയുള്ള മിൽമ ഉൽപ്പന്ന കാലാവധി ഒന്നുമുതൽ മൂന്നുമാസംവരെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home