ഇന്ത്യ ഈ സാമ്പത്തിക വർഷത്തിലും നെഗറ്റീവ്‌ ജിഡിപിയിൽ; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന്‌ ആർബിഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2020, 11:22 AM | 0 min read

ന്യൂഡല്‍ഹി > നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച(ജിഡിപി) നെഗറ്റീവായി തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക്‌ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രവര്‍ത്തനത്തിന്റേയും ആവശ്യകതയുടെയും ക്രമാനുഗതമായ പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ധനനയ സമിതി കരുതുന്നതായും ശക്തികാന്ത ദാസ്  പറഞ്ഞു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ നിരക്ക് കുറയ്ക്കുന്നതില്‍ ധനനയ സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. വെട്ടിക്കുറക്കലിന് അനുകൂലമായി സമിതി 5:1 വോട്ട് ചെയ്തുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

വളര്‍ച്ചയ്ക്കുള്ള അപകടസാധ്യത പരിഹരിക്കുന്നതിന് കൂടുതല്‍ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ റിപ്പോ നിരക്ക് കുറച്ചുക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. മൊറോട്ടോറിയം മൂന്ന് മാസത്തേക്ക്കൂടി നീട്ടുകയും ചെയ്‌തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home