VIDEO ‐ ഉദുമയിൽ മുസ്ലിം ലീഗിന്റെ കള്ളവോട്ട്; ബൂത്ത് പിടുത്തം, ഗുണ്ടായിസം ‐ ദൃശ്യങ്ങൾ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 29, 2019, 07:02 AM | 0 min read

ഉദുമ > ഉദുമ മണ്ഡലത്തിലെ പള്ളിക്കരയിലെ 126 നമ്പർ ബൂത്തിൽ യുഡിഎഫ്‌ പ്രവർത്തകർ കള്ളവോട്ട് ചെയ്‌തു. തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയും ലീഗ്‌ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടക്കം പുറത്തുവന്നു.

ബൂത്തിലെ 313 ാം നമ്പർ വോട്ടറായ ഗൾഫിലുള്ള അബൂബക്കറിന്റെ വോട്ട്‌ ചെയ്യാൻ എത്തിയ ജ്യേഷ്‌ഠൻ സിദ്ധീഖാണ്‌ ആദ്യം പിടിക്കപ്പെട്ടത്‌. ഇതേ ബൂത്തിലെ വോട്ടർമാരായ ആയിഷയുടെ വോട്ട്‌ ചെയ്യാനെത്തില ജമീലയേയും, ഉമ്മറിന്റെ വോട്ട്‌ ചെയ്യാനെത്തിയ ഫാറൂഖിനേയും പിടിച്ചു. ഇതുപോലെ ആയിരക്കണക്കിന് കള്ള വോട്ടാണ് കാസർഗോഡ് ലീഗ് നടത്തിയതെന്ന്‌ ആരോപണമുണ്ട്‌. ഉംറക്ക് പോയവരുടെ വോട്ടും, ഗൾഫിൽ വെക്കേഷൻ ടൂർ പോയവരുടെയും, ജോലി ചെയ്യുന്നവരുടെയും ഉൾപ്പെടെയുള്ള വോട്ടുകൾ ആണ് ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുള്ളത്.

യുഡിഎഫ്‌ പ്രവർത്തകരുടെ കള്ളവോട്ടിനെതിരെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home