രാജീവ് ആലുങ്കലിന് ഗാനദീപ്തി പുരസ്കാരം

ഷാർജ> ഷാർജ മന്നം സാംസ്ക്കാരിക സമിതി (മാനസ്) ഏർപ്പെടുത്തിയ ഗാനദീപ്തി പുരസ്കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലംകൊണ്ട് നാടകം, ആൽബം സിനിമ രംഗങ്ങളിലായി രചിച്ച നാലായിരത്തിലേറെ ഗാനങ്ങളുടെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
ഡിസംബർ 10 ന് ഷാർജ സഫാരി മാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിയ്ക്കും.









0 comments