8 മരണം; അസുഖബാധിതരായത് നൂറിലധികം കുട്ടികൾ: കാരണം അജ്ഞാതമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

ഭോപ്പാൽ: അഞ്ജാത കാരണത്താൽ മധ്യപ്രദേശിൽ ജൂൺ 26 മുതൽ മരിച്ചത് എട്ട് കുട്ടികൾ. നൂറ് കണക്കിന് കുട്ടികൾ അസുഖബാധിതരായി ചികിത്സ തേടുകയും ചെയ്തു. ഭെെഗ ആദിവാസി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബലാഗാട്ട് ജില്ലയിലാണ് മരണങ്ങളും കുട്ടികൾക്ക് രോഗം പടരുന്നതും റിപ്പോർട്ട് ചെയ്ത്. എന്ത് രോഗം മൂലമാണ് ഇത്തരത്തിൽ ഒരവസ്ഥ നാട്ടിൽ ഉണ്ടായതെന്നതിന് ആരോഗ്യ രംഗത്തുള്ളവർക്ക് ഇപ്പോഴും വിശദീകരിക്കാനായിട്ടില്ല.
ഒരുരോഗത്തിന്റെ ലക്ഷണം എന്നതിന് പകരം വിവിധ രോഗങ്ങൾക്കുള്ള ലക്ഷണമണ് കുട്ടികൾ പ്രകടിപ്പിച്ചത്. അതിനാൽ തന്നെ ഇവരുടെ രക്തവും ഒപ്പം തന്നെ ഉപയോഗിക്കുന്ന ജലത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി രാജ്യത്തെ വിവിധ പ്രധാനപ്പെട്ട ലാബുകളിലേക്ക് അയച്ചുകഴിഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പോഷാകാഹാര കുറവിന്റ ലക്ഷണമെന്നതിലുപരി, വിവിധ രോഗലക്ഷണങ്ങളാണ് കണ്ടത്. മലേറിയ ഇൻഫക്ഷൻ, തൊലിപ്പുറത്തുണ്ടാകുന്ന സ്കാബിസ് എന്നിങ്ങനെ അസുഖങ്ങളുടെ ലക്ഷണങ്ങൾ കുട്ടികളെ പിടികൂടിയിരുന്നു. ജില്ലാ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസറായ ഡോ. പരേഷ് ഉപ്ലപ് പറഞ്ഞു.
കൊൽക്കത്ത ഐസിഎംആർ, നാഷണൽ വെെറോളജി പൂനേ എന്നിവിടങ്ങളിലേക്കെല്ലാം സാമ്പിളുകൾ ആയച്ചു. ഇതിന്റെ റിപ്പോർട്ടിനായി കാത്തുനിൽക്കുയാണ്- പരേഷ് പറഞ്ഞു. മച്ചൂർഡ, അഡോരി, ഭോണ്ടാരി, കോർക്ക, കുണ്ഡകേശ എന്നീ ഗ്രാമങ്ങളിലുള്ളവർക്കാണ് രോഗമുണ്ടായത്. നാൽപ്പത് ദിവസമായി ഇത് പടരുകയാണ്. കുണ്ഡകേശയിലാണ് ഏറ്റവും രൂക്ഷമായി രോഗം പടർന്നുപിടിച്ചിരിക്കുന്നത്. ഇവിടെ സർക്കാർ മെഡിക്കൽ ക്യാമ്പും തുറന്നിട്ടുണ്ട്.
അടിയന്തിരമായി ശ്രദ്ധവേണമെന്നതിനുപരി കൃത്യമായ ആരോഗ്യ പരിപാലനം, പോഷകാഹാര കുറവ്, ശുചിത്വമില്ലായ്മ എന്നീ കാര്യങ്ങളിലെല്ലാം വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെ ഏറ്റവും ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി സെറ്റിൽമെന്റിലുള്ളത്. മൂന്നിനും 17 നും ഇടയിൽ പ്രായമുള്ള 98 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 51 പേരെ ഡിസ്ചാർജ് ചെയ്തതായും 47 പേരെ സൂക്ഷമായി നിരീക്ഷിക്കുന്നുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, രോഗബാധിത പ്രദേശങ്ങളിലുടനീളം മലേറിയ, ടൈഫോയ്ഡ്, ഫംഗസ്, ചർമ്മ അണുബാധകൾ, ചൊറി, അഞ്ചാംപനി, പനി, ജലദോഷം, ചുമ, നിർജലീകരണം തുടങ്ങിയ വിവിധ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 20 സർവേ സംഘങ്ങൾ, 10 മെഡിക്കൽ ഓഫീസർമാർ,നാല് ആംബുലൻസുകൾ എന്നിവയെല്ലാം അടിയന്തിരാവശ്യത്തിനും രോഗികളെ കൊണ്ടുപോകുന്നതിനുമായി സജീവമായ് തന്നെയുണ്ട്.









0 comments