പശ്ചിമേഷ്യയിലെ പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് നോർവെയുടെ പിന്തുണ

Image Credit : X / @ForeignOfficePk
ഇസ്ലാമാബാദ് : ഇറാനെതിരെ അമേരിക്ക - ഇസ്രയേൽ സഖ്യം തുടങ്ങിവെച്ച കടന്നാക്രമണത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണയേകി നോർവെ. പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദറുമായുള്ള ചർച്ചക്ക് ശേഷമാണ് നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് എയ്ഡെ പിന്തുണ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 28ന് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഏറ്റവും ആദ്യം വ്യക്തമായി പറഞ്ഞ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നാണ് നോർവെ. ഒരു രാഷ്ട്രമെന്ന നിലയിൽ സംരക്ഷിക്കപ്പെടാനുള്ള അവകാശം ഇറാനുണ്ടെന്ന് എയ്ഡെ പറഞ്ഞു. ലോകത്തിനും അതുവഴി ഞങ്ങൾക്കും വേണ്ടിയുള്ള ഒരു സേവനമാണ് ഇറാൻ ചെയ്യുന്നതെന്നും എയ്ഡെ കൂട്ടിച്ചേർത്തു.
പത്തുവർഷത്തിനിടെ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ നോർവീജിയൻ വിദേശകാര്യ മന്ത്രിയാണ് എസ്പെൻ ബാർത്ത് എയ്ഡെ. അടുത്തിടെ മക്കയിൽ വെച്ച് പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച പ്രതിരോധ കരാറിനെയും എയ്ഡെ സ്വാഗതം ചെയ്തു.










0 comments