ad
Deshabhimani

കെ എം ബഷീർ വധക്കേസ്: സാക്ഷികളായ ഡോക്ടര്‍മാര്‍ ഹാജരായി

K M Basheer

കെ എം ബഷീർ

വെബ് ഡെസ്ക്

Published on Aug 13, 2026, 09:26 PM | 1 min read

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ്‌ ചീഫായിരുന്ന കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സാക്ഷികളായ ഫോറന്‍സിക് സര്‍ജന്‍മാരടക്കം ആറ് ഡോക്ടര്‍മാര്‍ ഹാജരായി. സാക്ഷി വിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷന്‍ അപേക്ഷ പ്രകാരം ഇവരോട് വെള്ളിയാഴ്ച ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് ആണ് കേസ് വിചാരണ ചെയ്യുന്നത്. 2-7ാം സാക്ഷി മെഡിക്കല്‍ കോളജ് ഫോറന്‍സിക് അസിസ്റ്റന്റ് പ്രൊഫസറും പൊലീസ് സര്‍ജനുമായ ഡോ. കെ വല്‍സല, 29ാം- സാക്ഷി ജനറല്‍ ആശുപത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ.രാകേഷ് എസ് കുമാര്‍, 30ാം- സാക്ഷി ജനറല്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാകേഷ് തമ്പി, കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ 3-1ാം സാക്ഷി മാസല്‍ വോ ഗ്ലാഡി ലൂയിസ്, 3-4ാം സാക്ഷി സനൂപ് കോശി സക്കറിയ, 35ാം- സാക്ഷി മണി വര്‍ഗീസ് എന്നിവരാണ് ഹാജരായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home