ഡൽഹി ചലോ മാർച്ചുമായി ഡിവൈഎഫ്‌ഐ

ന്യൂഡൽഹി: ഒക്‌ടോബർ രണ്ടിന് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. മുഴുവനാളുകൾക്കും സ്ഥിരം തൊഴിൽ, സുതാര്യവും ഉത്തരവാദിത്തപരവുമായ നിയമനങ്ങൾ, പരീക്ഷാസംവിധാനം പരിഷ്‌കരിക്കുക, തൊഴിലുറപ്പ് പദ്ധതി പുന:സഥാപിക്കുക, പദ്ധതിയുടെ ഭാഗമായി 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് മാർച്ചിൽ ഡിവൈഎഫ്‌ഐ ഉന്നയിക്കുന്നത്.
മാർച്ചിന്റെ ആദ്യ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മാർച്ചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.









0 comments