ad
Deshabhimani

'എത്തിപ്പെടാൻ പറ്റാത്ത ഉയരമില്ല'; നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് അനുപമ പരമേശ്വരൻ

Nivin

നിവിൻ പോളി (ഇടത്) അനുപമ പരമേശ്വരൻ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Aug 13, 2026, 07:13 PM | 1 min read

കൊച്ചി : സമൂഹവും ചുറ്റുപാടുകളും ഏൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മറികടന്ന് സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പറയുന്ന നിവിൻ പോളിയുടെ വാക്കുകൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ. തന്റെ പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രമോഷനിടെ നിവിൻ സംസാരിച്ച വീഡിയോയാണ് അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.


ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട് എന്ന കുറിപ്പോടെയാണ് അനുപമ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചത്. അറിഞ്ഞോ അറിയാതെയോ നമ്മൾ ഒരുപാട് നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്.


ഇത് ചെയ്യരുത്, അത് ചെയ്യരുത്, അവിടെ പോകരുത് എന്നൊക്കെ ആളുകൾ പറയും. എന്നാൽ നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത അകലമില്ല, എത്തിപ്പെടാൻ കഴിയാത്ത ഉയരമില്ല, ചാടിക്കടക്കാൻ കഴിയാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനായി പരിശ്രമിക്കുക, സ്വപ്നങ്ങൾക്കായി പ്രവർത്തിക്കുക. ധൈര്യത്തോടെ മുന്നോട്ട് പോകുക- വീഡിയോയിൽ നിവിൻ പോളി പറഞ്ഞു.


‘പ്രേമം’ എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് അനുപമ സിനിമാരംഗത്തേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ നിവിൻ നൽകിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ പോസ്റ്റ്.


Pauly




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home