ad
Deshabhimani

എംഡിഎംഎ: പ്രതിക്കായി സാക്ഷി ഒപ്പിട്ടത് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ, ദുരൂഹത ആരോപിച്ച് ഡിവെെഎഫ്ഐ

indian youth congres .
വെബ് ഡെസ്ക്

Published on Aug 13, 2026, 06:40 PM | 1 min read

കാസർകോട്: കാസർകോട് കാലിക്കടവിൽ മയക്കുമരുന്നുമായി പിടിയിലായ കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് അറിയാമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ നിർണായക വിവരങ്ങൾ‌ പുറത്ത്. എംഡിഎം എ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസെെനെ പിടികൂടിയപ്പോൾ സാക്ഷിയായി ഒപ്പുവെച്ചത് യൂത്ത് കോൺ​ഗ്രസ് നേതാക്കളാണെന്ന വിവരമാണിപ്പോൾ പുറത്തുവന്നത്


യൂത്ത് കോൺ​ഗ്രസ് പീലിക്കോട് മണ്ഡലം പ്രസിഡന്റ് സുധീഷ്, വെെസ് പ്രസിഡന്റ് സന്ദീപ് ഉൾപ്പെടെ നാല് പേരാണ് സാക്ഷികളായത്. അതേസമയം, തങ്ങൾ വിവരമറിഞ്ഞ് ചെന്നതാണെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ വിശദീകരണം. വിഷയത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് 139 ​ഗ്രാം എംഡിഎംയുമായി പ്രതികളെ പിടികൂടിയത്. മഹ്സർ തയ്യാറാക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാക്കളെ സ്റ്റേഷനിലേക്ക് വിളിത്തരുത്തി പൊലീസ് ഒപ്പുവാങ്ങുകയായിരുന്നു എന്നാണ് വിവരം.


തൊട്ടുസമീപത്ത് ടൗണിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഈ സമയം ലഹരി കേസിനെ കുറിച്ച് പൊലീസിൽ നിന്ന് തന്നെ വിവരം ലഭിക്കുകയായിരുന്നു. ചന്ദേല സ്റ്റേഷനിലെ പൊലീസുകാരാണ് വിവരം നൽകിയത് എന്നിവർ പറഞ്ഞു. തുടർന്ന് നേതാക്കൾ സ്റ്റേഷനിലെത്തുകയും മെഹ്സർ തയ്യാറാക്കുന്ന നടപടിക്ക് സാക്ഷികളായി ഒപ്പുവെക്കണമെന്ന് ഇവരോടാവശ്യപ്പെടുകയായിരുന്നു എന്നാണ് യൂത്ത് കോൺ​ഗ്രസ് നേതാക്കളുടെ വാദം


എന്നാൽ വിഷയത്തിൽ ദുരുഹതയുണ്ടെന്ന് ഡിവെെഎഫ്ഐ ആരോപിച്ചു. കൃത്യമായി യൂത്ത് കോൺ​​ഗ്രസ് നേതാക്കളെ തന്നെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അവരോട് ഒപ്പി ടാൻ പരഞ്ഞതില്‍ ദുരൂഹതയുണ്ട്. കേസിന്റെ ഭാവിയിൽ ഒപ്പുവെച്ചവർ മൊഴിമാറ്റുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ‌ പോയേക്കാമെന്നും കേസിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതയിൽ ഇത് മാറിയേക്കാം എന്നും ആശങ്കയുണ്ട്.


കേസിലാകെ രാഷ്ട്രീയ പശ്ചാത്തമുണ്ടാകുമ്പോഴാണ് മറുവശത്ത് സാക്ഷിയായി ഒപ്പുവെച്ചത് യൂത്ത് കോൺ​​ഗ്രസ് നോതാക്കളാണെ് നർണായക വിവരം പുറത്തുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home