ad
Deshabhimani

ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും വിപണി ചാഞ്ചാട്ടത്തിൽ

STOCK MARKET
വെബ് ഡെസ്ക്

Published on Aug 06, 2026, 11:19 AM | 1 min read

മുംബൈ : രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി തുടരുമ്പോഴും പലിശ നിരക്ക് കുറക്കാതെ റിസർവ് ബാങ്ക് നിലനിർത്തിയത് ഇന്ന് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് വ്യാപാരം ആരംഭിച്ചത്.


ഇന്ന് സെൻസെക്സ് 143.57 പോയിന്റ് അഥവാ 0.15 ശതമാനം നേട്ടത്തോടെ 78,782.43 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 4.40 പോയിന്റ് ഉയർന്ന് 24,641 എന്ന നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.


വിദേശ നിക്ഷേപകർ വൻ തോതിൽ നിക്ഷേപം പിൻവലിച്ചതും ആ​ഗോള വിപണയിലെ സമ്മിശ്ര സൂചനകളും വിപണിയെ ബാധിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ഇതുസംബന്ധിച്ച് ഒമാനുമായി കരാറിലെത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചതോടെ ആ​ഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും വിപണിക്ക് താങ്ങായില്ല. ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 95.17ൽ എത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home