ad
Deshabhimani

പച്ചതൊട്ട് തുടങ്ങി ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

Stock Market

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 10:47 AM | 1 min read

മുംബൈ : പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണികൾ വ്യാഴാഴ്ച നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആധ്യ വ്യാപാരത്തിൽ സെൻസെക്സ് 152.67 പോയിന്റ് അഥവാ 0.20 ശതമാനം ഉയർന്ന് 77,338.10 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 42.05 പോയിന്റ് അഥവാ 0.17 ശതമാനം നേട്ടത്തോടെ 24,120.55 എന്ന നിലയിലുമായിരുന്നു.


പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധനവിൽ മൃദുസമീപനം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിലുണ്ട്. ഇതോടെ യുഎസ് വിപണിയായ വാൾ സ്ട്രീറ്റ് നേട്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഇതാണ് ആഭ്യന്തര വിപണിക്ക് പ്രത്യാശ പകരുന്നത്.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും, പശ്ചിമേഷ്യയിലെ ദീർഘകാല തടസങ്ങൾ ആഗോള ഊർജ്ജ വിതരണത്തിന് കനത്ത ഭീഷണിയായേക്കാമെന്ന ഐഎംഎഫിന്റെ മുന്നറിയിപ്പും ആഗോളതലത്തിൽ നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്നത് വരെ വ്യാപാരികൾ വലിയ തോതിലുള്ള പുതിയ നിക്ഷേപങ്ങൾക്ക് മുതിരാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്.


വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 13.27 ലേക്ക് താഴ്ന്നത് തൽക്കാലം വലിയ തോതിലുള്ള തകർച്ചകൾ വിപണിയിലുണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home