ad
Deshabhimani

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, രൂപ ശക്തമായി; ഓഹരി വിപണിയിൽ മികച്ച നേട്ടം

Stock Market Opening

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 05:02 PM | 1 min read

മുംബൈ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും സംഘർഷത്തിന് അയവു വന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഇ‍ടിഞ്ഞതിനാൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു.


ഇന്ന് ബിഎസ്ഇ സെൻസെക്സ് 776.01 പോയിന്റ് അഥവാ 1.02 ശതമാനം ഉയർന്ന് 76,835.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. അഞ്ച് ദിവസത്തെ നഷ്ടം അവസാനിപ്പിച്ച് നിഫ്റ്റി 50 സൂചിക 228.50 പോയിന്റ് അഥവാ 0.96 ശതമാനം ഉയർന്ന് 23,995.95 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.


സെൻസെക്സിൽ എറ്റേണൽ (5.70%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഇന്റർഗ്ലോബ് ഏവിയേഷൻ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക് എന്നിവയാണ് പിന്നിലായത്.


ഇന്ന് യുഎസ് ഡോളറിനെതിരെ 96.14 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, 95.79 എന്ന ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. ആഗോള എണ്ണ വിപണയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 9.40 ശതമാനം ഇടിഞ്ഞ് 87.64 ഡോളറിലെത്തി. വിദേശ നിക്ഷേപകർ വെള്ളിയാഴ്ച മാത്രം 3,892.77 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home