അയോധ്യ രാമക്ഷേത്ര കൊള്ള; തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം: സുപ്രീം കോടതി

അയോധ്യ : അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർശന നിർദേശവുമായി സുപ്രീം കോടതി. കേസിലെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തിൽ ഫോസിൽ ഓഡിറ്ററെ ഉൾപ്പെടുത്താനും ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ അന്വേഷണം തുടർന്നും നിരീക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, അയോധ്യ ഡിഐജി സോമൻ വർമ, അയോധ്യ എസ്എസ്പി ഡോ ഗൗരവ് ഗ്രോവർ എന്നിവരടങ്ങിയ സംഘത്തെ വെച്ച് എസ്ഐടി പുനഃസംഘടിപ്പിച്ചതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിലെ തൽസ്ഥിതി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണം നിഷ്പക്ഷവും സമയബന്ധിതവും ആയിരിക്കണം എന്നും വ്യക്തമാക്കി.









0 comments