ആഗോള വിപണി കുലുങ്ങുന്നു; സെൻസെക്സും നിഫ്റ്റിയും ഇടിവിൽ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കടുക്കുന്നതിനിടെ ആഗോള വിപണി തകർച്ചയിലാണ്. ഇതിനു പിന്നാലെ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികളിലും വൻ ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നതാണ് തിരിച്ചടിയായത്.
രാവിലെ 10:24ഓടെ സെൻസെക്സ് 867.06 പോയിന്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് 75,524.33 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 248.45 പോയിന്റ് അഥവാ 1.04 ശതമാനം നഷ്ടത്തിൽ 23,621.15 എന്ന നിലയിലും എത്തി.
അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടലുകളും അധിനിവേശ നയങ്ങളും ആഗോള എണ്ണ വിതരണ ശൃംഖല പൂർണമായി തകരാറിലായതാണ് ക്രൂഡ് ഓയിൽ വില 100 ഡോളർ കടക്കാൻ കാരണം. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
ഇതിനുപുറമെ യെൻ ക്യാരി ട്രേഡ് അവസാനിപ്പിക്കുന്നതും ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധിക്കും വൻതോതിലുള്ള ഓഹരി വിറ്റഴിക്കലിനും ആക്കം കൂട്ടുന്നു. ചെങ്കടലിൽ സൗദി എണ്ണക്കപ്പലുകൾക്ക് നേരെ തിരിച്ചടികൾ ഉണ്ടായതോടെ പശ്ചിമേഷ്യയിലെ രണ്ടാമത്തെ പ്രധാന കപ്പൽപ്പാതയിലേക്കും യുദ്ധം വ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അധിനിവേശ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറാന് നേരെ കൂടുതൽ കടുത്ത സൈനിക നീക്കങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ ഈ യുദ്ധക്കൊതി ആഗോള വിപണികളുടെ ആത്മവിശ്വാസം പൂർണമായും തകർത്തിരിക്കുകയാണ്.
ഓഹരി വിപണിയിലെ പ്രധാനപ്പെട്ട 16 മേഖലകളും നിലവിൽ കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വിപണിയുടെ പൊതുചലനം വ്യക്തമാക്കുന്ന സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ 0.6 ശതമാനം വീതം താഴേക്ക് പോയി. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തനുന്ന അധിനിവേശ ഇടപെടലുകൾ ദീർഘകാലത്തേക്ക് തുടർന്നാൽ അത് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് വലിയ പ്രഹരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.










0 comments