ad
Deshabhimani

പൊന്ന് വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം! സ്വർണവില കുറഞ്ഞു

gold

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 24, 2026, 11:26 AM | 1 min read

തിരുവനന്തപുരം : പൊന്നു വാങ്ങാനിരുന്നവർക്ക് ആശ്വാസവാർത്ത. ഇന്ന് സംസ്ഥാനത്ത് സ്വ‍ർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആ​ഗോള വിപണിയിലുണ്ടായ മാറ്റങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിലയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്.


ഒരു പവൻ സ്വർണത്തിന് 1,04,840 രൂപയാണ് ഇന്നത്തെ വില. പവന് 1,360 രൂപയാണ് കുറഞ്ഞത്. ​ഗ്രാമിന് 170 രൂപ കുറഞ്ഞ് നിലവിൽ 13,230 രൂപയാണ് ഇന്നത്തെ വില. സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായിരിക്കും നൽകുക.


അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home