സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു; ഊബർ തൊഴിലാളികള്‍ സമരം തുടരും

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു. കേരള സവാരി, റാപ്പിഡോ എന്നീ കമ്പനികളിലെ തൊഴിലാളികളാണ് തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടതോടെ സമരത്തിൽ നിന്ന് പിന്മാറിയത്. നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് പിന്മാറ്റം.
നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സികൾ നിർത്തലാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, മുന്നറിയിപ്പില്ലാതെ ഡ്രൈവർമാരെ ആപ്പിൽ നിന്ന് ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഓൺലൈൻ ടാക്സി തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.
അതേസമയം, ഊബർ ഡ്രൈവർമാർ തങ്ങളുടെ പണിമുടക്ക് തുടരും. കൊച്ചിയിൽ ഊബർ മാനേജ്‌മെൻ്റ് പ്രതിനിധികളുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. മിനിമം നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറായില്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിനായി തിങ്കളാഴ്ച ഊബറുമായി വീണ്ടും ചർച്ച നടത്തും.









0 comments