ad
Deshabhimani

വൺ മോർ വോയ്സ്; ശബ്ദം കൊണ്ട് ജന്തർ മന്തറിലെത്താം

One more voice

Photo: Reuters

വെബ് ഡെസ്ക്

Published on Jul 24, 2026, 12:27 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഇനി ശബ്ദത്തിലൂടെയും ഐക്യദാർഢ്യം പ്രഖ്യാപിക്കാം. വൺ മോർ വോയ്സിലൂടെയാണ് ശബ്ദം ജന്തർ മന്തറിൽ എത്തിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ, സംസ്കാരിക രം​ഗത്തുനിന്നും ഉൾപ്പടെ രാജ്യം ഒന്നടങ്കം വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും പലർക്കും ജന്തർമന്തറിലേയ്ക്ക് എത്താൻ കഴിയാത്ത സാഹചര്യമുണ്ട്.


പലരും നിരാശ പങ്കിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജന്തർ മന്തറിലേയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരുടെ ശബ്ദത്തെ എത്തിക്കാനാണ് വൺ മോർ വോയ്സ് ഒരുക്കിയിരിക്കുന്നത്. ഐടി മേഖലയിലെ ഫെയർകോഡ് ആണ് ഈ ആശയത്തിന് പിന്നിൽ. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് വണ്‍ മോര്‍ വോയ്സിലൂടെ ലക്ഷ്യമിടുന്നത്.



One more voice


‌‌നിങ്ങൾ ചേർക്കുന്ന ഓരോ വാക്കും രാജ്യത്തിന്റെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ശബ്ദങ്ങളോടൊപ്പം ചേരുകയും, ഈ പോരാട്ടത്തിൽ ഒറ്റക്കല്ലെന്ന ശക്തമായ സന്ദേശമായി മാറുകയും ചെയ്യും. ഓരോ വാക്കും നീതിയിലും സുതാര്യതയിലും ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്ന ഒരാളുടെ പിന്തുണയുടെ അടയാളമാണ്. ഇങ്ങനെ ഒരുമിച്ച് ചേരുന്ന ശബ്ദങ്ങൾ, ഈ വിദ്യാർഥികളുടെ നീതിക്കായുള്ള ആവശ്യം ജന്തർ മന്തറിന്റെ അതിരുകൾക്കപ്പുറവും സമൂഹത്തിന്റെ വിവിധ തലങ്ങളിലുമെത്തുന്നുവെന്നതിന്റെ പ്രതീകമാകുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home