ad
Deshabhimani

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണംവിട്ട് ഭിത്തിയിലേക്ക് ഇടിച്ചുകയറി; മൂന്ന് മരണം

car accident

അപകടത്തിൽ തകർന്ന കാർ| Photo: NDTV

വെബ് ഡെസ്ക്

Published on Jul 24, 2026, 11:59 AM | 1 min read

സത്താറ : മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഫൽത്താനിൽ നിയന്ത്രണം വിട്ട കാർ ഓടയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി പ്രമുഖ കമ്പനിയായ കമിൻസ് ഇന്ത്യയിലെ മൂന്ന് ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് ഡിസൈർ കാറാണ് അപകടത്തിൽപ്പെട്ടത്.


ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയായ മുഹമ്മദ് ഹുസൈൻ, ഝാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശികളായ അനിൽ ഹേമ്പ്ര, സദാനന്ദ് മുർമു എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശി സൗരഭ് കുമാർ, ബീഹാർ സ്വദേശി സിതാരെ എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കാറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശക്തിയായ ഇടയിൽ കാർ പൂർണ്ണമായും തകർന്നു. അമിതവേഗതയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home