നേട്ടത്തിൽ കുതിച്ച് വിപണി; പച്ചക്കൊടി വീശി സെൻസെക്സും നിഫ്റ്റിയും

മുംബൈ : തുടർച്ചയായ മൂന്നാം സെഷനിലും ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 24,350 എന്ന ലെവലിലാണ് അവസാനിച്ചത്. ഫിനാൻസ്, ഓട്ടോ എന്നീ ഓഹരികളുടെ നേട്ടങ്ങളുടെ പിന്തുണയോടെയാണ് വിപണി കുതിച്ചത്. ഇന്ന് സെൻസെക്സ് 166.49 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 78,094.64 എന്ന നിലയിലും നിഫ്റ്റി 66.45 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 24,383.60 എന്ന നിലവാരത്തിലുമെത്തി.
ആഗോള വിപണികളിലെയും ആഭ്യന്തര പാദവാർഷിക വരുമാനത്തിലെ ശക്തമായ മുന്നേറ്റവും വിപണിയുടെ നേട്ടത്തിന് കാരണമായി. വിദേശ നിക്ഷേപകർ സ്ഥിരമായ വാങ്ങലുകൾ നടത്തിയതും, ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിലെ ഇടിവും, രൂപ ശക്തിപ്പെട്ടതും വിപണിക്ക് പിന്തുണയേകി. ആർബിഐ ഇടപെടലുകളും ആഗോള എണ്ണവില കുറഞ്ഞതും കാരണം മാർച്ച് മാസത്തിനുശേഷം ഇന്ത്യൻ രൂപ ഏറ്റവും ശക്തമായ പ്രതിവാര നേട്ടത്തിലെത്തി.
സെൻസെക്സിൽ ബജാജ് ഫിനാൻസ് (8.11%), ബജാജ് ഫിൻസെർവ് (6.60%), എം&എം (3.58%), അദാനി പോർട്സ് (2.12%), ടാറ്റാ സ്റ്റീൽ (1.52%), റിലയൻസ് (1.00%) എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, ആക്സിസ് ബാങ്ക് (-0.07%), ഐസിഐസിഐ ബാങ്ക് (-0.09%), കൊട്ടക് ബാങ്ക് (-0.24%), പവർഗ്രിഡ് (-0.47%), എച്ച്സിഎൽ ടെക് (-0.50%) എന്നിവ നഷ്ടം നേരിട്ടു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ് (8.32%), ബജാജ് ഫിൻസെർവ് (6.37%), ജിയോ ഫിൻ (3.71%), എം&എം (3.33%), ശ്രീറാം ഫിനാൻസ് (1.85%) എന്നിവയാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ് (-2.71%), എറ്റേണൽ (-2.58%), ഇൻഫി (-2.18%), മാക്സ് ഹെൽത്ത് (-2.08%), ഐടിസി (-1.42) എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ.










0 comments