ബിറ്റ്കോയിന്റെ വില കുത്തനെ ഇടിഞ്ഞു; 2 വർഷക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ആഗോള വിപണികളിലെ തിരിച്ചടിക്കൊപ്പം ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കൻ വിപണിയിൽ ആറ് ശതമാനവും ഇന്ന് ഏഷ്യൻ വിപണിയിൽ 5.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഒരു ബിറ്റ്‌കോയിന്റെ വില 55,533 ഡോളറിലേക്ക് താഴ്ന്നു. രണ്ട് വർഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ബിറ്റ്കോയിന്റെ വില.
2025 ഒക്ടോബറിൽ 1,26,000 ഡോളറിന് മുകളിൽ എത്തിയിരുന്ന ബിറ്റ്കോയിന്റെ മൂല്യം ഇതിനകം പകുതിയിലധികം ഇടിഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ക്രിപ്റ്റോ വിപണിയിലെ ആശങ്കകളും നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികളിൽനിന്ന് പിന്മാറുന്നതുമാണ് തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്.









0 comments