ad
Deshabhimani

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 440 രൂപ കുറഞ്ഞു

gold

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 27, 2026, 11:08 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപ താഴ്ന്ന് 14,510 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,16,080 രൂപയിലുമെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ സ്വർണവില താഴേക്ക് പോകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലേയും സ്വർണവിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യം സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍. അതേസമയം, വെള്ളി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 2,900 രൂപയുമാണ്.


വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.സ്വർണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്കും ആവശ്യക്കാരേറെയാണ്.


ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. മെയ് 13നാണ് സ്വർണവില ഈ ഉയരം തൊട്ടത്. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതിനാല്‍ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് അറിയുന്നത് നല്ലതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home