ad
Deshabhimani

പൊന്ന് സ്വന്തമാക്കാൻ ഇന്ന് പോകാം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

gold

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 13, 2026, 11:32 AM | 1 min read


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് മാത്രം ഒരു പവന് 720 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 118240 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 14,780 രൂപയാണ് നിരക്ക്. ഇന്നലെ ഒരു പവന് സ്വർണത്തിന് 118960 രൂപയായിരുന്നു.


‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. നിലവിൽ വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർ​ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്.


അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും വില കുറയാന്‍ കാരണം. എങ്കിലും സ്വര്‍ണവില ഒരു ലക്ഷത്തിൽ നിന്നും താഴെയെത്താൻ സാധ്യതയില്ലെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. സ്വർണവിലയിലെ നിലവിലെ ഇടിവ് ആഭരണ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.


അന്താരാഷ്ട്ര വിപണിസ്വർണവില കുറഞ്ഞത് നേട്ടമാക്കാൻ അഡ്വാൻസ് ബുക്കിങ്ങിനായി ഉപഭോക്താക്കൾ തിരികെ ജ്വല്ലറികളിൽ എത്തി തുടങ്ങിയിട്ടുണ്ട്. വില ദിനംപ്രതി വർധിക്കാൻ തുടങ്ങിയതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ജ്വല്ലറികളിൽ എത്താത്ത സാഹചര്യമുണ്ടായിരുന്നു. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം സ്വന്തമാക്കാൻ കാത്തിരിക്കുന്നവരുമുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home