ad
Deshabhimani

'സ്വർണ'ത്തിന് ചാഞ്ചാട്ടം; രാവിലെ കുറഞ്ഞത്, ഉച്ചയ്ക്ക് കൂടി

gold

എ ഐ പ്രതീകാത്മ ചിത്രം

വെബ് ഡെസ്ക്

Published on Feb 03, 2026, 04:02 PM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. രാവിലെയുണ്ടായ വിലക്കുറവ് വിപണിയിൽ ആശ്വാസം സൃഷ്ടിച്ചെങ്കിലും ഉച്ചയ്ക്ക് വില വർധിച്ചു.

രാവിലെ പവന് 1,040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,280 രൂപയായിരുന്നു വില. എന്നാല്‍ 1,600 രൂപ ഉച്ചയോടെ വര്‍ധിച്ചു. ഇതോടെ ഉച്ചയ്ക്ക് പവന് 1,12,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് രാവിലെ 130 രൂപ കുറഞ്ഞ് 13,910 രൂപയിലായിരുന്നത് ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 രൂപയിലെത്തി.


ഇന്നലെ മാത്രം നാലു വട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവില മാറിമറിഞ്ഞത്. ഇന്നും അതേ ട്രെന്‍ഡാണ് സ്വര്‍ണവില തുടരുന്നത്. രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് കൂടി. ഇന്നലെ രാവിലെ പവന് 6,640 രൂപയാണ് കുറഞ്ഞത്. വൈകിട്ടോടെ തിരിച്ചു കയറുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പവന് 1.10 ലക്ഷത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിയെങ്കിലും വില പിന്നീട് വർധിച്ചു.


രാജ്യാന്തരവില വൈകാതെ 5000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ വില വീണ്ടും റെക്കോർഡ് തലത്തിലേക്ക് ഉയരും. കഴിഞ്ഞ ആഴ്ച പവൻവില 1.31 ലക്ഷം രൂപ കടന്നിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് ട്രംപിന്റെ വിശ്വസ്തനായ കെവിൻ വാർഷ് എത്തുന്ന റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞദിവസത്തെ സ്വർണവ്യാപാരത്തിൽ പ്രതിഫലിച്ചെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home