മന്തി കഴിച്ച് ഭക്ഷ്യ വിഷബാധ: വിദ്യാർഥികളടക്കം ചികിത്സയിൽതന്നെ; അൽ റീം ഹോട്ടലിനെതിരെ കേസെടുത്തു

കൊച്ചി: കുഴിമന്തി കഴിച്ചതിന് ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന പരാതിയിൽ എറണാകുളം കതൃക്കടവ് അൽ റീം ഹോട്ടലിനെതിരെ കേസെടുത്തു. സ്ഥാപനത്തിന്റെ അനാസ്ഥ മൂലം ഉപഭോക്താവിന്റെ ജീവന് അപകടം വരുത്തുന്ന രീതിയിൽ ഭക്ഷണം വിളമ്പിയതിനാണ് നോർത്ത് പൊലീസ് കേസെടുത്തത്.
പൂണിത്തുറ റെയിൽ നഗർ ആശാരി പറന്പിൽ വീട്ടിൽ ടോണി പീറ്ററിന്റെ (42) പരാതിയിലാണ് നടപടി. 10ന് രാത്രി 8.30നാണ് ടോണിയും മൂന്ന് മക്കളും ടോണിയുടെ സഹോദരന്റെ രണ്ട് മക്കളും അൽറീമിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ശാരീരിക ബുദ്ധിമുട്ടും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കതൃക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലയിലെ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന അൽറീം ഹോട്ടലുകളിൽ ബുധനാഴ്‌ച ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിേശോധന നടത്തിയിരുന്നു.
കതൃക്കടവിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർഥികളടക്കം ഇക്കൂട്ടത്തിലുണ്ട്. പലരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ച്. ലൈസൻസും റദ്ദാക്കിയിരുന്നു. ഇവിടെനിന്ന് പരിശോധനക്ക് അയച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം അറിയാൻ ഒരാഴ്‌ചയെടുക്കും.











0 comments