പിഎസ്‍സി അഭിമുഖവും പ്രായോഗിക പരീക്ഷയും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ (പിഎസ്‌സി) വിവിധ തസ്തികകളിലേക്ക് അഭിമുഖവും പ്രായോഗിക പരീക്ഷയും നടത്തുന്നു.
തിരുവനന്തപുരം/കൊല്ലം ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (കാറ്റഗറി നമ്പർ 386/2025) തസ്തികയിലേക്ക് ജൂലൈ 21, 22, 23, 24, 27, 28 തീയതികളിൽ രാവിലെ അഞ്ച് മണി മുതൽ തിരുവനന്തപുരം ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും (ടെസ്റ്റ് ആന്റ് റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ പ്രിസർവേഷൻ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 189/2025) തസ്തികയിലേക്ക് ജൂലൈ 20, 21 തീയതികളിൽ തിരുവനന്തപുരം, നാലാഞ്ചിറ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് കേന്ദ്രത്തിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 4 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
അഭിമുഖം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി (കാറ്റഗറി നമ്പർ 376/2025) തസ്തികയിലേക്ക് ജൂലൈ 22ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 185/2025) തസ്തികയിലേക്ക് ജൂലൈ 22, 23, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 278/2024) തസ്തികയിലേക്ക് ജൂലൈ 22, 23, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ4 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
ഒഎംആർ പരീക്ഷ
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ്, കേരള കോþഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് ഓർഗനൈസർ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ സൂപ്പർവൈസർ/കാഷ്യർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം), കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ
83/2025, 207/2025, 208/2025, 495/2025, 617/2025, 651/2025, 652/2025, 732/2025, 786/2025, 831/2025) (എൻസിഎ, നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) തസ്തികകളിലേക്ക് ജൂലൈ 25ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒഎംആർ. പരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.











0 comments