ad
Deshabhimani

വി ഡി സതീശൻ ബിജെപിയുടെയും കുത്തകകളുടെയും കാവലാൾ: വി വസീഫ്

V Vaseef

വി വസീഫ്

വെബ് ഡെസ്ക്

Published on Jul 16, 2026, 05:41 PM | 1 min read

മാവേലിക്കര: മുഖ്യമന്ത്രി വി ഡി സതീശൻ ബിജെപിയുടെയും കുത്തകകളുടെയും കാവലാളാണെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പറഞ്ഞു. മാവേലിക്കരയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നരേന്ദ്രമോദി പറയുന്നതെല്ലാം നടപ്പിലാക്കുമെന്ന്‌ പറഞ്ഞ്‌ കൈകൊടുത്തയാളാണ്‌ സതീശൻ. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണറുടെയും ഗവ. പ്ലീഡർമാരുടെയുമെല്ലാം നിയമനങ്ങളിൽ കോൺഗ്രസുകാരെ പോലും മറികടന്ന്‌ ആർഎസ്‌എസുകാർ ഇടംനേടുന്നതിന്‌ പിന്നിൽ സതീശന്റെ ആർഎസ്‌എസ്‌ ബന്ധമാണ്‌.


കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെയും വർഗീയതയേയും ചെറുത്തുനിന്നിരുന്ന ഇടമായിരുന്നു കേരളം. എന്നാൽ യുഡിഎഫ്‌ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര നയങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരും ചേർന്നുനിൽക്കുന്നതാണ്‌ കാഴ്‌ചയെന്നും വസീഫ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home