ad
Deshabhimani

സ്വർണ്ണത്തിന് പിന്നാലെ റെക്കോർഡ് ഉയരത്തിൽ വെള്ളി; കിലോഗ്രാമിന് 2,597 രൂപ വർധിച്ചു

silver record
വെബ് ഡെസ്ക്

Published on Sep 01, 2025, 12:53 PM | 1 min read

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണികളിലെ പ്രവണതകൾക്ക് ഒപ്പം വെള്ളി വില തിങ്കളാഴ്ച 2,597 രൂപ ഉയർന്ന് കിലോഗ്രാമിന് 1.24 ലക്ഷം രൂപ എന്ന റെക്കോർഡിലെത്തി.


വെള്ളി വില 2,597 രൂപ അഥവാ 2.13 ശതമാനം ഉയർന്ന് ആദ്യ വ്യാപാരത്തിൽ കിലോഗ്രാമിന് 1,24,470 രൂപ എന്ന ഉയരത്തിലാണ്.


അമേരിക്കയുടെ പ്രതികാര ചുങ്കം വർധിപ്പിച്ചതോടെ രാജ്യത്തെ ആഭ്യന്തര വിപണികളിൽ വെള്ളി വില കുതിപ്പ് രേഖപ്പെടുത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഗണ്യമായി ദുർബലമായതും പ്രതിഫലിച്ചു.


Related News

സുരക്ഷിത നിക്ഷേപങ്ങളുടെ ഭാഗമായുള്ള വാങ്ങലിന്റെ പ്രതിഫലനവും വില വർധനവിന് കാരണമായി വിലയിരുത്തപ്പെടുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പ് എന്നാണ് സ്വർണ്ണം, വെള്ളി, ചെമ്പ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരത്തിനായുള്ള പ്രാഥമിക ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് മാർക്കറ്റ് COMEX ഇതിനെ റാങ്ക് ചെയ്തിരിക്കുന്നത്.


price


വിദേശ വിപണിയിൽ, ഡിസംബറിലെ കരാറിനായുള്ള കോമെക്സ് സിൽവർ ഫ്യൂച്ചറുകൾ ന്യൂയോർക്കിൽ ഔൺസിന് 41 യുഎസ് ഡോളർ എന്ന നിലയിലെത്തി. ഇത് 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണ്.


യുഎസ് ഡോളറിലെ തുടർച്ചയായ ബലഹീനതയും വെള്ളി വില വർധനവിന് കാരണമായതായി ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും ആസ്പെക്റ്റ് ഗ്ലോബൽ വെഞ്ച്വേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണുമായ അക്ഷ കാംബോജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home