ad
Deshabhimani

വാട്സാപ് ബാങ്കിങ്ങുമായി എസ്‌ബിഐ; 10 സേവനങ്ങൾ വിരല്‍ത്തുമ്പില്‍

SBI Whatsapp
avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 10:46 AM | 1 min read

കൊല്ലം: ഡിജിറ്റൽ ബാങ്കിങ്‌ രംഗത്ത് പുതിയ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലോ എടിഎം ക‍ൗണ്ടറുകളിലോ പോകാതെ തന്നെ ഇടപാടുകൾ നടത്താനായി എസ്ബിഐ വാട്‌സാപ് ബാങ്കിങ്‌ സേവനം ആരംഭിച്ചു. പൂർണമായും സ‍ൗജന്യമായാണ്‌ ഇത്‌ ലഭിക്കുക.


അക്കൗണ്ട് ബാലൻസ് പരിശോധന മുതൽ മിനി സ്റ്റേറ്റ്മെന്റ്‌ എടുക്കുന്നത് ഉൾപ്പെടെ 10 സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഇതുവഴി ഇനി ലഭ്യമാകും. അക്കൗണ്ട് ഉടമകൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പരിൽ നിന്ന് ഒരു എസ്എംഎസ് അയച്ച് ഇ‍ൗ സേവനം ആക്ടിവേറ്റ് ചെയ്യാം.


+917208933148 എന്ന നമ്പരിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് രജിസ്ട്രേഷൻ പൂർത്തിയായാൽ ബാങ്കിൽ നിന്ന് സ്ഥിരീകരണം ലഭിക്കും. പിന്നീട് +919022690226 എന്ന നമ്പരിലേക്ക് ഹായ് എന്ന വാട്‌സാപ് സന്ദേശം അയച്ചാൽ സേവനം ലഭ്യമായി തുടങ്ങും.


അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, 10 ഇടപാടുകളുടെ മിനിസ്റ്റേറ്റ്മെന്റ്‌, 250 ഇടപാടുകൾ വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌ എന്നിവ ഇതുവഴി ലഭിക്കും. ഇതുകൂടാതെ, പെൻഷൻ സ്ലിപ്, ഭവന–- വിദ്യാഭ്യാസ വായ്പകളുടെ പലിശ സർട്ടിഫിക്കറ്റ് എന്നിവ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. വായ്പകളെ കുറിച്ചുള്ള വിവരങ്ങൾ, നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ, എൻആർഐ സേവനങ്ങൾ എന്നിവയും അറിയാം. എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യാനും അടുത്തുള്ള എടിഎം ക‍ൗണ്ടറുകളും ബാങ്ക് ശാഖകളും കണ്ടെത്താനും ഈ സേവനം പ്രയോജനപ്പെടുത്താം.


സമയം ലാഭിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ബാങ്കിങ്‌ സേവനം നടത്താനും ഇത്‌ സഹായിക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home