ഉപതെരഞ്ഞെടുപ്പ്: പുതുച്ചേരിയില്‍ എൻആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദ് വിജയിച്ചു

ന്യൂഡൽഹി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിലെ തട്ടാഞ്ചാവാടി നിയമസഭാ മണ്ഡലത്തിൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസ് സ്ഥാനാർത്ഥി അശോക് ആനന്ദ് വിജയിച്ചു.
കോൺഗ്രസിന്റെ ഇ വിനായകത്തിനെ 13,358 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അശോക് ആനന്ദ് പരാജയപ്പെടുത്തിയത്. 8482 വോട്ടുകളാണ് ഇ വിനായകം നേടിയത്. 2,664 വോട്ടുകൾ നേടി ഡിഎംകെ സ്ഥാനാർഥി കെ സേതുസെൽവം മൂന്നാം സ്ഥാനത്തായി.
അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദേവാശിഷ് ശർമ്മ 75,000 ത്തിലധികം വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ ലീഡ് ഉയർത്തി. എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി സിബാമണി ബോറ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
നന്ദിഗ്രാമിൽ ബിജെപിയുടെ ഹസിറാണി റത്ത് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെക്കാൾ 27,000-ത്തിലധികം വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു. തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിൽ മുന്നേറ്റം തുടരുകയാണ്.









0 comments