സമരക്കാർക്കെതിരെ പ്രതികാര നടപടി: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി രോഷമിരമ്പി

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കാസർകോട്: ആർഎസ്‌എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടിയെടുത്തതിനെതിരെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി രോഷമിരമ്പി. എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് വെച്ചും വിദ്യാർഥി മാർച്ച് തടയാൻ ശ്രമിച്ചു. സർവകലാശാലയിൽ നടത്തിയ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 5 വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാല പ്രതികാര നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ശക്തമായ പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് വ്യാഴം രാത്രി മുതൽ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. വെള്ളി രാവിലെ മുതൽ പ്രതിഷേധം ശക്തമാക്കി. സർവകലാശാലയ്ക്ക് അകത്തും പുറത്തുമായി വിദ്യാർഥികൾ പ്രതിഷേധം നടത്തുകയാണ്. ക്യാമ്പസിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പ്രകടിപ്പിക്കാനുമുള്ള അവകാശമാണ് വിനിയോഗിച്ചത്. സസ്‌പെൻഷൻ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണം, ഇല്ലെങ്കിൽ, നടപടി റദ്ദാക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
സമരക്കാർക്കു നേരെ തുടർച്ചയായി വിദ്യാർഥികൾക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രതിഷേധത്തിൽ നിന്നും ഒരിഞ്ചു പോലും പുറകോട്ടു പോകില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. തടയാൻ വെച്ച ബാരിക്കേഡിനു മുകളിൽ കയറി വിദ്യാർഥികൾ പ്രതിഷേധിച്ചു.
വിദ്യാര്‍ഥികളുടെ പ്രതിഷേധം
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവും രണ്ടാംവർഷ എംഎസ്‌ഡബ്ല്യു വിദ്യാർഥിയുമായ എസ് സെയ്‌ദ് അലി, എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം വി ബി ആവേദ് (ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം വിദ്യാർഥി)’ ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു സർവകലാശാലയുടെ പ്രതികാര നടപടി. സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറിന്റേതായിരുന്നു പുറത്താക്കിയുള്ള ഉത്തരവ്. ഹോസ്റ്റലിലും കാമ്പസിലും പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു. സമരത്തിൽ പങ്കെടുത്ത 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു.
വിദ്യാര്‍ഥികളുടെ പ്രതിഷേധം








0 comments