ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധങ്ങളിൽ 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ശക്തമാവുകയാണ്. ഒക്ടോബർ 2 മുതൽ നടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 25 എഫ്ഐആറുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, കൈയേറ്റം, പൊലീസുകാരുമായുള്ള സംഘർഷം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ.
പ്രതിഷേധം ആരംഭിച്ചത് മുതൽ ജന്തർ മന്തിറിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്കെതിരെയുൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദേശീയ തലസ്ഥാനത്ത് നിലവിൽ ബിഎ സെക്ഷൻ 163 (നിരോധനാജ്ഞ) നിലവിലുള്ളതിനാൽ അനുമതിയില്ലാത്ത ഒത്തുചേരലുകളും പ്രതിഷേധങ്ങളും നിയമവിരുദ്ധമായി കണക്കാക്കുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡിസിപി സൃഷ്ടി പാണ്ഡെ വ്യക്തമാക്കി. ഒക്ടോബർ 10ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള സംയുക്ത സംഘടനകളുടേയും 'കോക്രോച്ച് ജനതാ പാർടി'യുടേയും പ്രതിഷേധത്തിനെതിരെയും ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിച്ചമർത്താൻ ശ്രമിച്ചാലും തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം.
Delhi Police FIRs protests, October 2 Delhi demonstrations, public property damage Delhi police case, Jantar Mantar protest cases, Delhi protest updates 2026, ഡൽഹി പൊലീസ് എഫ്ഐആർ, ഡൽഹി പ്രതിഷേധം, പൊതുമുതൽ നശിപ്പിക്കൽ, ഒക്ടോബർ 2 പ്രതിഷേധങ്ങൾ, ഡൽഹി വാർത്തകൾ









0 comments