Deshabhimani

"അനീതി തിരിച്ചറിയാൻ കഴിവുണ്ടാകണം"; ചെ​ ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് ഭാവന

Bhavana Che Guevara Instagram story

ഭാവനയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി

വെബ് ഡെസ്ക്

Published on Oct 09, 2026, 01:18 PM | 1 min read

അനശ്വര വിപ്ലവകാരി ചെ ​ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് നടി ഭാവന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് ഭാവന ചെ​ ഗുവേരയുടെ രക്തസാക്ഷിദിനത്തിൽ പ്രതികരിച്ചത്. 


"ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിവുണ്ടാകണം"- എന്നതാണ് ഭാവന പങ്കുവെച്ച കാർഡിലെ വാക്കുകൾ. 


ലോകമെങ്ങുമുള്ള പോരാളികൾക്ക് ആവേശമായ ചെ​ ഗുവേരെയുടെ രക്തസാക്ഷിത്വത്തിന് 59 വർഷം തികഞ്ഞിരിക്കുകയാണ്. 1928 ജൂൺ 14ന്‌ അർജന്റീനയിൽ ജനിച്ച ചെ ഗുവേര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം മാതൃരാജ്യം വിട്ട് ഗ്വാട്ടിമാലയിലും ബൊളീവിയയിലും സഞ്ചരിച്ചു. തുടര്‍ന്ന് ഫിദൽ കാസ്ട്രോയ്‌ക്കൊപ്പം ക്യൂബന്‍ ഏകാധിപതി ബാറ്റിസ്റ്റയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയായി. വിപ്ലവത്തിനുശേഷം ക്യൂബയെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്നതിലും മുഴുകി. ക്യൂബൻ മന്ത്രിയായിരിക്കെ അമേരിക്കന്‍ ഏജന്റായിരുന്ന റെനെ ബാരിയന്റോസിന്റെ കിരാതഭരണത്തിനെതിരെ ബൊളീവിയയുടെ മോചനത്തിന്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ സംഘടിപ്പിച്ച് പോരാടി. ആര്‍ഡീസ് മലനിരകളില്‍ പോരാടവെയാണ് ചെ ഗുവേരയെ സൈന്യം പിടികൂടി വധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home