Deshabhimani

പുനലൂർ മോർഫിങ് കേസ്: ഒടുവിൽ എബിവിപി നേതാവിനെ അറസ്റ്റു ചെയ്തു

achuyth

എബിവിപി നേതാവ് എസ് അച്യുത്

വെബ് ഡെസ്ക്

Published on Oct 09, 2026, 01:19 PM | 1 min read

കൊല്ലം: കൊല്ലം പുനലൂർ പോളിടെക്നിക് കോളേജിലെ മോർഫിങ് കേസിൽ പ്രതിയായ എബിവിപി നേതാവിനെ ഒടുവിൽ‌ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർഥിയായ എസ് അച്യുത് ആണ് പിടിയിലായത്. എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അച്യുത്. ഇയാളെ വീട്ടിൽ നിന്നും വെള്ളി രാവിലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.


സഹപാഠികളുടെയും അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് ടെല​ഗ്രാമിലും അശ്ലീല സൈറ്റുകളിലുമാണ് അച്യുത് പ്രചരിപ്പിച്ചിരുന്നത്. ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിട്ടും അച്യുതിനെതിരെ കോളേജ് അധികൃതർ പുറത്താക്കൽ നട‌പടികൾ സ്വീകരിച്ചിരുന്നില്ലെന്നും ഫോൺ മാത്രം വാങ്ങി വെച്ച് സസ്പെൻഷനിൽ ഒതുക്കിയെന്നും എസ്എഫ്ഐ നേതൃത്വം പറഞ്ഞിരുന്നു. പരാതികൾ നൽകിയിട്ടും അച്യുതിനെതിരെ കേസെടുക്കുന്നതും അറസ്റ്റ് മനഃപൂർവം വൈകിപ്പിച്ചു. ആറാം തീയതി പരാതി നൽകിയിട്ടും എട്ടാം തീയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


പ്രിൻസിപ്പാളിന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം പ്രതി കുറ്റം സമ്മതിക്കുകയും മോർഫ് ചെയ്ത ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന് പണം ലഭിച്ചിട്ടുണ്ടെന്നും കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് അച്യുതിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ പ്രതിയെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home