ഇടക്കാല തെരഞ്ഞെടുപ്പ് നവംബറിൽ
വിഭാഗീയത കത്തിച്ച് ജനപ്രീതി തിരിച്ചു പിടിക്കാൻ ട്രംപ്, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗ്രീൻ കാര്‍ഡ് വിലക്കി

വാഷിങ്ടൺ:ഇന്ത്യയുമായി ഏകപക്ഷീയമായ വ്യാപാര കരാര്‍ നടപ്പാക്കി എടുക്കാനുള്ള നീക്കം അനിശ്ചിതത്വത്തിലാവുകയും പ്രതികാര നികുതി ഭീഷണികൾ പ്രിതീക്ഷിച്ച ഫലം നൽകാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത വിദ്വേഷ നടപടികളുമായി ഡൊണൾഡ് ട്രംപ് ഭരണ കൂടം. വൻകിട കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഗ്രീൻ കാര്‍ഡ് അര്‍ഹത നേടുന്നതിനുള്ള ആദ്യപടിയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM - Permanent Labour Certification) നൽകുന്നത് നിര്‍ത്തി വെച്ചു.
നേരത്തെ എച്ച് വൺ ബി വിസ അനുവദിക്കുന്നതിന് കൂറ്റൻ ഫീസ് ഏര്‍പ്പെടുത്തിയത് കോടതിയിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥി പരിശീലനത്തിനുള്ള അപേക്ഷാ ഫീസ് 500 ൽ നിന്നും 70,000 ഡോളറാക്കി കുത്തനെ ഉയര്‍ത്താനുള്ള നടപടികളുമായി പ്രതികാരം തീര്‍ത്തു. ഇവയ്ക്ക് തുടര്‍ച്ചയായാണ് പ്രേം സര്‍ട്ടിഫിക്കേഷനും വിലക്കിയിരിക്കുന്നത്.
അമേരിക്ക ഫസ്റ്റ് എന്ന വംശീയ, വിദ്വേഷ കാമ്പയിനുകളുടെ ഭാഗമായാണ് നീക്കങ്ങൾ. ഇതര രാജ്യക്കാരെയും വംശീയ വിഭാഗങ്ങളെയും നിലവിലെ പൗരൻമാരുടെ ശത്രുക്കളും അവസരം കവരുന്നവരുമായി ചിത്രീകരിക്കയാണ്. വിഭാഗീയത വളര്‍ത്തി ട്രംപിന്റെ നഷ്ടമായ ജനപ്രീതി സംതുലിതമാക്കാനുള്ള തന്ത്രമാണ്. നവംബര്‍ മൂന്നിനാണ് ട്രംപ് ഇടക്കാല തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനപ്രീതി ഇടിഞ്ഞതോടെ റിപ്പബ്ലിക്കൻ പാര്‍ടി വലിയ വെല്ലുവിളി നേരിടുന്നു.
പ്രമുഖ കമ്പനികൾക്ക്
മുഴുവൻ വിലക്ക്
പ്രമുഖ ഇന്ത്യൻ ഐ.ടി ഭീമന്മാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ എന്നിവ വിലക്ക് നേരിടുന്നു. ഇതിന് പുറമെ കോഗ്നിസന്റ്, കാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ വൻകിട രാജ്യാന്തര ടെക് സ്ഥാപനങ്ങളെയും വിലക്കി. യു.എസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇവര്‍ക്കുള്ള പ്രേം അനുമതി താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
എന്താണ് പ്രേം
അമേരിക്കയിൽ തൊഴിലുടമ വഴി സ്ഥിര താമസത്തിനായി നൽകുന്ന ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ പടിയാണ് പ്രേം സര്‍ട്ടിഫിക്കേഷൻ. ഒരു വിദേശ തൊഴിലാളിയെ സ്ഥിരമായി ജോലിക്കെടുക്കുന്നതിന് മുൻപ്, ആ തസ്തികയിലേക്ക് യോഗ്യരായ അമേരിക്കൻ പൗരന്മാർ ലഭ്യമല്ലെന്ന് തൊഴിലുടമ യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിന് മുന്നിൽ തെളിയിക്കുന്നു. ഇത് ലേബര്‍ ഡിപാര്‍ട്മെന്റ് സാക്ഷ്യപ്പെടുത്തുന്നതോടെ പ്രേം അംഗീകാരം ലഭിക്കും. ഇതിന് പിന്നാലെയാണ് ഗ്രീൻ കാര്‍ഡിന് പരിഗണിക്കുന്നത്.
എച്ച് വൺ ബി വിസ ലഭിച്ചവര്‍ക്ക് ആറുവര്‍ഷ കാലാവധി കഴിഞ്ഞ് ഗ്രീൻ കാര്‍ഡ് ലഭിച്ചില്ലെങ്കിലും അനിശ്ചിതത്വം നേരിടേണ്ടി വരും. മാത്രമല്ല വൻകിട കമ്പനികൾ അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറയുന്നതോടെ ഇന്ത്യക്കാരെ റിക്രൂട് ചെയ്യുന്നത് കുറയ്ക്കാം. അമേരിക്കയിൽ പ്രൊഫഷണ വിദ്യാഭ്യാസ രംഗത്ത് എത്തുന്ന ഉദ്യോഗാര്‍ഥികളിൽ ഏറ്റവും അധികം ഇന്ത്യക്കാരാണ്. വിദ്യാര്‍ഥികൾക്കും പ്രൊഷണലുകൾക്കും ട്രംപിന്റെ നീക്കങ്ങൾ നിരന്തര ഭീഷണി തീര്‍ക്കുകയാണ്.








0 comments