Deshabhimani

സ്വർണവില കൂടി; പവന് 1,10,520 രൂപ

gold jwellery
വെബ് ഡെസ്ക്

Published on Oct 09, 2026, 12:53 PM | 1 min read

തിരുവനന്തപുരം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 105 രൂപ കൂടി 13,815 രൂപയായി. പവന് 840 രൂപ വർധിച്ച് 1,10,520 രൂപയായുമായി. ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്.


വിപണിയിലെ പുതിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,815 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിനും സമാനമായ വർധനയുണ്ട്. ഗ്രാമിന് 85 രൂപ വർധിച്ച് 11,350 രൂപയിലും പവന് 90,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയുമായിരുന്നു. വ്യാഴാഴ്ചയും ഇതേ നിരക്കിലായിരുന്നു വ്യാപാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home