ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാൽ പുകമറ സൃഷ്ടിക്കുന്നു: ടി പി രാമകൃഷ്ണൻ

ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്കിനെതിരെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാൽ പുകമറ സൃഷ്ടിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. പിണറായി വിജയനെതിരായ രാഷ്ട്രീയവേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് സംബന്ധിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി നീക്കത്തെ ശക്തമായി നേരിടും.ഇഡിയുടെ വേട്ടയാടൽ കാലങ്ങളായി തുടരുകയാണ്. ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി പുകമറ സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്. സിപിഐ എമ്മിനെ തകർക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങൾക്കാകെ ബോധ്യപ്പെട്ടു കഴിഞ്ഞുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതിനുള്ള പാരിതോഷികമാണ് രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്. കേരളത്തിലെ വോട്ടർ പട്ടികയിലെ അട്ടിമറിക്കാര്യത്തിൽ സിജെപി ഉന്നയിച്ച വിഷയം ഗൗരവകരമാണ്. ബിജെപിയുമായി വി ഡി സതീശന്റെ ഡീൽ ഒന്നൊന്നായി പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.








0 comments