Deshabhimani

ഇറാൻ എണ്ണ വാങ്ങി: രണ്ട് ഇന്ത്യൻ ഷിപ്പിങ് കമ്പനികൾക്കും ഉടമകൾക്കും എതിരെ യുഎസ് ഉപരോധം

ship
വെബ് ഡെസ്ക്

Published on Oct 09, 2026, 01:11 PM | 1 min read

മുംബൈ: ഇറാനിൽ നിന്നും പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങി വ്യാപാരം നടത്തി എന്ന പേരിൽ രണ്ട് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഈ കമ്പനികളുമായി ബന്ധപ്പെട്ട അഞ്ച് ഇന്ത്യൻ പൗരൻമാര്‍ക്കും ഉപരോധം ബാധകമാക്കി.


എസ്എസ്പിഎൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കും അവയുടെ ഉടമകൾക്കുമാണ് വിലക്ക്. 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ നടപ്പാക്കുന്ന പ്രതികാര നടപടികളുടെ ഭാഗമായാണ് ഇത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.


ഇവയ്ക്ക് പുറമെ പത്ത് കമ്പനികൾക്കും ആറ് വ്യക്തികൾക്കും അഞ്ച് കപ്പലുകൾക്കും വിലക്ക് ഉണ്ട്. 17 സ്ഥാപനങ്ങൾക്ക് എതിരെ യു എസ് ട്രഷറി ഡിപാര്‍മെന്റും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇറാനിൽ നിന്നും ക്രൂഡ് ഓയിലും മറ്റ് വസ്തുക്കളും വാങ്ങി അവരെ യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ സഹായിക്കുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.


ഉപരോധം മറികടന്ന് ഇറാനുമായി ക്രൂഡ് ഓയിൽ അല്ലെങ്കിൽ പെട്രോകെമിക്കൽ ഇടപാടുകൾ നടത്തുന്ന മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കും കപ്പൽ കമ്പനികൾക്കും മുന്നറിയിപ്പ് കൂടിയാണ്.


ഉപരോധത്തിന് ഇരയാവുന്ന കമ്പനികളുടെ അമേരിക്കൻ ബന്ധമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളിലെയും ഇടപാടുകൾ മരവിപ്പിക്കപ്പെടും. ഇതര കമ്പനികൾ വ്യാപാരം ബന്ധം പിൻവലിക്കാൻ നിര്‍ബന്ധിതമാവും. യു എസ് ബന്ധമുള്ള രാജ്യങ്ങളിലെ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ ആസ്തികളും നിക്ഷേപവും മരവിപ്പിക്കപ്പെടും. ഇത്തരത്തിൽ കമ്പനികളെ തന്നെ ഇല്ലാതാക്കുന്ന പ്രതികാര നടപടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home