Deshabhimani

ബം​ഗളൂരുവിലെ സിജെപി പ്രതിഷേധം; ധ്രുവ് റാഠിയുടെ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ പരാതി

druv rathe
വെബ് ഡെസ്ക്

Published on Oct 09, 2026, 01:38 PM | 1 min read

ന്യൂഡൽഹി : എസ്ഐആറിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ബം​ഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ധ്രുവ് റാഠിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ പരാതി. ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്.


ജർമൻ പൗരത്വമുള്ള ധ്രുവ് റാഠി എങ്ങനെയാണ് എസ്ഐആറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. അനുമതി വാങ്ങിയിരുന്നോ എന്നും പരാതിയിൽ ചോദിച്ചു.


എസ്ഐആറിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു ബംഗളൂരുവിൽ‌ സിജെപി പ്രതിഷേധം നടത്തിയത്. അഭിജിത്ത് ദീപ്കെ, പ്രകാശ് രാജ്, ധ്രുവ് റാഠി, ഐഷി ഘോഷ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എസ്ഐആർ നടപ്പാക്കിയത് വോട്ടുകൊള്ളയ്ക്കെന്നായിരുന്നു ധ്രുവ് റാഠിയുടെ വിമർശനം. സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനായിട്ടാണ് ധ്രുവ് റാഠി ഇന്ത്യയിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home