Deshabhimani

ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയ സിഇഒ; തിരിച്ചെടുത്ത് ഡയറക്ടർ ബോർഡ്

Jensen Huang

Photo by REUTERS

വെബ് ഡെസ്ക്

Published on Nov 23, 2026, 07:57 PM | 1 min read

സാന്റാ ക്ലാര : ചൈനീസ് വനിതയുമായുള്ള രഹസ്യബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജിവെച്ച് പുറത്തു പോകേണ്ടി വന്ന ജെൻസൻ ഹുവാങ്ങിനെ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെടുത്ത് എൻവീഡിയ. ഡയറക്ടർ ബോർഡ് ഏകകണ്ഠമായി ഹുവാങ്ങിനെ തിരഞ്ഞെടുക്കുകയായിരുന്നു. യുഎസ് ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ലഭിച്ചതായും ബോർഡ് പറഞ്ഞു. എൻവിഡിയയെ നയിക്കാൻ ഹുവാങ് തന്നെയാണ് ശരിയായ വ്യക്തിയെന്ന് ബോർഡ് വിശ്വസിക്കുന്നതായി ചെയർമാൻ ഹാർവി സി. ജോൺസ് പറഞ്ഞു. ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും ഉപഭോക്താക്കളുടെയും താല്പര്യങ്ങൾ നിറവേറ്റുകയാണ് ഈ തീരുമാനത്തിലൂടെയെന്നും ബോർഡ് വ്യക്തമാക്കി.


ജെൻസൻ ഹുവാങിനെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻവിഡിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോര്‍ഡ് ആവശ്യപ്പെട്ടാൽ തിരിച്ചുവരാൻ തയാറാണെന്ന് ഹുവാങ് പ്രസ്താവന ഇറക്കിയിരുന്നു.


ചൈനീസ്‌ ചാരവനിതയെന്ന്‌ യുഎസ്‌ അന്വേഷണ ഏജൻസികൾ സംശയിക്കുന്ന സിംഗപ്പുർ ആസ്ഥാനമായുള്ള മെഗാസ്‌പീഡ് എന്ന ഡാറ്റാ സെന്ററിലെ ജീവനക്കാരി ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ്‌ ജെൻസൻ ഹുവാങ്ങിന്റെ രാജിയിലേക്ക്‌ നയിച്ചത്‌. യു എസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് കൈമാറിയെന്ന ആരോപണത്തിൽ കമ്പനി നിലവിൽ അമേരിക്കയുടെ അന്വേഷണം നേരിടുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home