തെറ്റായ വിവരാവകാശരേഖ നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; ചിത്രങ്ങളടക്കം വച്ച് മറുപടിനൽകി വീണാ ജോർജ്

തിരുവനന്തപുരം: മണ്ഡലത്തിൽ ഒരു രൂപയുടെ വികസനപ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ല എന്ന ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജ്.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയം, വള്ളംകുളം യു പി സ്കൂൾ, ആനപ്പാറ സ്കൂൾ, കുമ്പഴ കോന്നി - വെട്ടൂർ റോഡ്, ഉളനാട് - പോസ്റ്റ് ഓഫീസ് പടി - പാണിൽ റോഡ്, ഹൈമാസ്റ്റ് ലൈറ്റ്, ഇലന്തൂർ - ഇടപ്പരിയാരം - മുക്കോട് റോഡ് എന്നിങ്ങനെ മണ്ഡലത്തിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ വികാസപ്രവർത്തനങ്ങളിൽ ചിലതിന്റെ ചിത്രങ്ങളും വീണ ജോർജ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അനുവദിച്ച കാഷ്വാലിറ്റി ക്രിറ്റിക്കൽ കെയർ ബ്ലോക്ക് കൂടുതൽ നിലകൾ പണിയണം എന്നുള്ളതിനാൽ ഉപകരണങ്ങൾ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കാം എന്ന് ഉറപ്പുനൽകിയിരുന്നു.
രാത്രിയിൽ ഇപ്പോൾ നടക്കാൻ പോലും കഴിയാത്തത്ര ഇരുട്ടുള്ള കോഴഞ്ചേരി പാലത്തിലെ ധനവകുപ്പ് പ്രത്യേക അനുമതി നൽകിയ ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രോജക്ടുകളും മറ്റുള്ളവയും അബിൻ വർക്കി എംഎൽഎ റദ്ദാക്കാൻ നിർദേശം നൽകിയിരുന്നു. സാധാരണനിലയിൽ മുൻ എംഎൽഎയുടെ പ്രവർത്തികൾ വരുന്ന എംഎൽഎമാർ പൂർത്തിയാക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ജനങ്ങൾക്ക് ഉപകാരമാകുന്ന പ്രവർത്തികൾ പോലും രാഷ്ട്രീയവൈരം മൂലം ഒഴിവാക്കാനാണ് അബിൻ വർക്കി എംഎൽഎ തീരുമാനിച്ചത്. മണ്ഡലത്തിൽ ഒരു രൂപയുടെ വികസനം പോലും എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടത്തിയിട്ടില്ല എന്ന തെറ്റായ വിവരാവകാശ രേഖ നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.









0 comments