Deshabhimani

കൂട്ടിൽ നിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് തിരിച്ചു കയറി

Hanuman Langur Thiruvananthapuram Zoo

ഹനുമാൻ കുരങ്ങ് തിരികെ കൂട്ടിൽ കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 24, 2026, 08:30 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് രണ്ട് ദിവസത്തിന് ശേഷം കൂട്ടിൽ തിരിച്ചു കയറി. തിങ്കൾ രാവിലെ എട്ടരയോടെയാണ്‌ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പെൺകുരങ്ങ്‌ കൂട്ടില്‍നിന്ന് ചാടിപ്പോയത്‌.


മതിൽചാടിയശേഷം സമീപത്തെ മരത്തിന്റെ മുകളിലായിരുന്നു വാസം. ഇതിനിടയ്ക്ക് മയക്കുവെടിവയ്‌ക്കാൻ നടപടി ആരംഭിച്ചു. മരത്തിന് ഉയരം കൂടുതലായതിനാല്‍ ശ്രമം പരാജയപ്പെട്ടു. ഇതോടെ ക്രെയിന്‍ എത്തിച്ച്‌ വീണ്ടും ശ്രമം തുടർന്നു. എന്നാൽ വൈകിട്ട്‌ നാലരയോടെ കുരങ്ങ് തനിയേ കൂട്ടിലേക്ക് കടക്കുകയായിരുന്നു.





രണ്ടാം വട്ടമാണ്‌ പെൺകുരങ്ങ് കൂടുകടന്ന് ചാടിപ്പോകുന്നത്. 2023 ജൂണിൽ ചാടിയപ്പോൾ ദിവസങ്ങളോളം നഗരം ചുറ്റിയിരുന്നു. പണിപ്പെട്ടാണ് തിരികെ കൂട്ടിലെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home