Deshabhimani

സി-ഡിറ്റിന്റെ എട്ടാമത് പിജി സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു

C-DIT Organizes 8th P Govindapillai Memorial Lecture
വെബ് ഡെസ്ക്

Published on Nov 24, 2026, 08:21 PM | 1 min read

തിരുവനന്തപുരം: നിർമിതബുദ്ധിയുടെ വളർച്ച മനുഷ്യത്വത്തിനും മാനുഷികതയ്ക്കും വലിയ സാധ്യതകൾ തുറന്നുനൽകുന്ന കാലഘട്ടം കൂടിയാണെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചിന്താമണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതും സി-ഡിറ്റിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി സി-ഡിറ്റ് സംഘടിപ്പിച്ച എട്ടാമത് പിജി സ്മാരക പ്രഭാഷണത്തിൽ 'നിർമിതബുദ്ധിയുടെ കാലത്ത് ബുദ്ധിജീവികൾ എന്തു ചെയ്യും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിർമിതബുദ്ധിയുടെ കടന്നുവരവ് ബുദ്ധിജീവികൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മനുഷ്യരാശി എല്ലാ മേഖലകളിലും നേരിടുന്ന വെല്ലുവിളികളെ ഈ പുതിയ സാങ്കേതിക സാഹചര്യത്തിൽ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സി-ഡിറ്റ് രജിസ്ട്രാർ എ കെ ജയദേവാനന്ദ് അധ്യക്ഷനായി.


സാമൂഹിക വിമർശനത്തിന്റെയും സാംസ്കാരിക അന്വേഷണത്തിന്റെയും മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ പി ഗോവിന്ദപ്പിള്ളയുടെ ചിന്താപാരമ്പര്യം പുതിയ കാലത്തിന്റെ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സി-ഡിറ്റ് പിജി സ്മാരക പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home